അക്രമികളെ കണ്ട് ഭയന്നോടിയ ശരവണൻ തൊട്ടടുത്തുള്ള ഡിസിസി ജനറൽ സെക്രട്ടറി വിൻസന്റ് ഡി.പോളിന്റെ വീട്ടിൽ ഓടിക്കയറിയതോടെ രക്ഷപ്പെടുകയായിരുന്നു...

തിരുവനന്തപുരം: ബാലരാമപുരം ആർസി സ്ട്രീറ്റിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് സ്വദേശിയെ കടയfൽ കയറി വെട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. ശരവണൻ എന്നയാളെയാണ് ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ഉച്ചയ്ക്ക് ആക്രമിച്ചത്. ബിനോയ് (22), പരുന്ത് സാജൻ എന്നു വിളിക്കുന്ന സാജൻ (30), സുജിത്ത് (30) എന്നിവരാണ് പിടിയിലായത്. രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല. 

അക്രമികളെ കണ്ട് ഭയന്നോടിയ ശരവണൻ തൊട്ടടുത്തുള്ള ഡിസിസി ജനറൽ സെക്രട്ടറി വിൻസന്റ് ഡി.പോളിന്റെ വീട്ടിൽ ഓടിക്കയറിയതോടെ രക്ഷപ്പെടുകയായിരുന്നു. ഇതോടെ അക്രമികൾ തിരിച്ചുപോയി. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്