ആലുവ-ഫോർട്ടുകൊച്ചി റോഡിൽ ബസിന്റെ സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. മറ്റൊരു ബസ് തടഞ്ഞുനിർത്തി ജീവനക്കാരനെ ആക്രമിച്ച് യാത്രക്കാരെ ഇറക്കിവിട്ട സംഭവത്തിൽ ആൻസായി ബസ്സിലെ മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കൊച്ചി: ആലുവ ഫോർട്ടുകൊച്ചി റോഡിൽ ഓടുന്ന പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്ന് പേർ അറസ്റ്റിൽ. അങ്കമാലി കുറുമശ്ശേരി ആലപ്പടിയിൽ താമസിക്കുന്ന ആലുവ കീഴ്മാട് എടത്തല കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35) തായിക്കാട്ടുകര പുത്തൻപീടികയിൽ വീട്ടിൽ അബ്ദുൽസദ്ദാം (32), ആലുവ ഹിൽ റോഡിൽ കണ്ടെത്തിൽ പറമ്പിൽ അൻസൺ ജോബ് (38) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആൻസായി ബസ്സിലെ ജീവനക്കാരാണ് ഇവർ. ബസിന്റെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘടനത്തിൽ കലാശിച്ചത്. ആലുവ തോപ്പുംപടി റൂട്ടിൽ ഓടുന്ന അസ്ലൻ എന്ന ബസ്സിന് വട്ടം വച്ച് ബസ്സിനകത്ത് കയറി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ബസ്സിലെ യാത്രക്കാരെ ഇവർ ഇറക്കി വിടുകയും ചെയ്തു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ ഇൻസ്പെക്ടർ കെജി ഗോപകുമാർ, എസ്ഐമാരായ വന്ദന കൃഷ്ണൻ, ജോസി എം, ജോൺസൻ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഫയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.