ആലപ്പുഴ:സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി ബൈക്കുകളില്‍ സഞ്ചരിച്ച് മാല മോഷ്‌ടിക്കുന്ന  മൂന്ന് പ്രതികളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ സ്വദേശി സുനിൽ കെ എസ്, ഭരണങ്ങാനം സ്വദേശി അഭിലാഷ് വി ടി, തെക്കേക്കര സ്വദേശി രമേശൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 60 പവന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

'ഓപ്പറേഷൻ മുണ്ടൻസ് ഹണ്ട്"എന്ന പേരിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ എം ടോമി പറഞ്ഞു. മുണ്ട് ഉടുത്താണ് പ്രതികൾ മോഷണത്തിനായി ബൈക്കുകളിൽ സഞ്ചരിക്കുന്നത്.