ഓണക്കാലത്തെ തീരാനോവ്; മണ്ണാർക്കാട് സഹോദരങ്ങളായ മൂന്ന് സ്ത്രീകൾ മുങ്ങിമരിച്ചു
മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിക്കും

പാലക്കാട്: ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങൾ മുങ്ങിമരിച്ചു. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നാഷിദ (28), റമീസ ഷഹനാസ് (23), റിൻഷ അൽത്താജ് (18) എന്നിവരാണ് മരിച്ചത്. കോട്ടേപ്പാടം പത്തംഗം വാർഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തിലാണ് സംഭവം കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സ്ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു.
ഇവർക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ച് എത്തിയ നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേർന്ന് മൂന്ന് പേരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. 53ാം മൈൽ സ്വദേശി പട്ടിശ്ശേരി ഷാഫിയുടെ ഭാര്യയാണ് നഷീദ. റമീസ ഷഹനാസിൻ്റെ ഭർത്താവ് പറ്റാനിക്കാട് സ്വദേശി അബ്ദു റഹ്മാനാണ്. കോട്ടേപ്പാടം പത്തംഗം വാർഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തിലാണ് സംഭവം. കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സ്ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു.
അച്ഛൻ റഷീദ് വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകൾ കുളിക്കാനെത്തുന്നതാണ് ഇവിടെ. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റിൻഷയും നാഷിദയും. അപകടം നടന്ന കുളം അൽപ്പം ഉൾപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വിവരം നാട്ടുകാർ അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മൂന്ന് പേരെയും ചെളിയിൽ മുങ്ങിത്താഴ്ന്ന നിലയിൽ നിന്നാണ് കരക്കെത്തിച്ചത്. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിക്കും.
മക്കൾ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാൻ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം. അപകടം നടന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് സ്ഥലത്തേക്ക് ആളുകളെത്തിയത്. കുളം ജനവാസ മേഖലയിൽ നിന്ന് ഉള്ളിലായതിനാൽ അപകട വിവരം പുറത്തറിയാൻ വൈകിയെന്നും വാർഡംഗം പറഞ്ഞു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്