Asianet News MalayalamAsianet News Malayalam

'ഒരു വർഷം സ്കൂളിൽ വന്നു, പിന്നെ പരീക്ഷയ്ക്ക് പോലും വന്നില്ല', പിസ്റ്റൾ വാങ്ങിയത് അച്ഛൻ നൽകിയ പണം സ്വരുക്കൂട്ടി

'പലപ്പോഴായി അച്ഛൻ നൽകിയ പണം സ്വരുക്കൂട്ടി പിസ്റ്റൾ വാങ്ങി'; സ്കൂൾ വെടിവയ്പ്പിൽ നടുക്കം മാറാതെ വിവേകോദയം സ്കൂൾ

Thrissur school shooting case latest update ppp
Author
First Published Nov 21, 2023, 3:51 PM IST

തൃശൂർ: കേട്ടുകേൾവിയില്ലാത്ത സംഭവമായിരുന്നു ഇന്ന് തൃശൂരിലെ സ്കൂളിൽ നടന്നത്. സ്കൂളിൽ എത്തിയ പൂർവ്വ വിദ്യാർത്ഥിയായ യുവാവ് ക്ലാസ് മുറിയിൽ കയറി വെടിവയ്പ് നടത്തി. നടുക്കുന്ന സംഭവത്തിന്റെ ഞെട്ടൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇതുവരേയും മാറിയിട്ടില്ല. തൃശ്ശൂർ വിവേകോദയം സ്കൂളിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പൂർവ വിദ്യാർത്ഥിയായ ജഗൻ എന്ന യുവാവ് തോക്കുമായെത്തി നിറയൊഴിക്കുകയായിരുന്നു.

ഇയാളെ പിന്നീട് തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.  ലഹരിക്കടിമയാണ് യുവാവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

അതേസമയം, സംഭവത്തിൽ പ്രതി ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചാണ് അതിക്രമം നടത്തിയതെന്ന് പിന്നീട്. 1500 രൂപ വില വരുന്ന ബേബി എയർ പിസ്റ്റൾ 177 മുളയം സ്വദേശി ജഗൻ സെപ്തംബർ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാൾ നൽകിയ മൊഴി. നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതൽ ഇയാൾ  മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കൾ പറയുന്നത്. 

Read more: സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്; തൃശ്ശൂരില്‍ പൂർവ വിദ്യാർത്ഥി പിടിയിൽ

സ്കൂളിൽ നിന്ന് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് പോയ വിദ്യാർത്ഥിയാണ് ജഗനെന്നാണ് വിദ്യോദയം സ്കൂളിലെ അധ്യാപിക വിശദീകരിക്കുന്നത്. സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു നിറ ഒഴിച്ചതെന്നും അധ്യാപിക വിശദീകരിച്ചു. 2021 ൽ ഒരു വർഷം സ്കൂളിൽ വന്നിരുന്നു. പിന്നെ സ്കൂളിൽ വന്നില്ല. പരീക്ഷയെഴുതാനും വന്നില്ല. തോക്ക് കണ്ടപ്പോഴാണ് പൊലീസിനെ അറിയിച്ചത്. സ്കൂളിൽ നിന്നും പോകുന്ന വഴിയിൽ വെച്ചും ക്ലാസ് റൂമിൽ വെച്ചും നിറയൊഴിച്ചു. പക്ഷേ കുട്ടികൾക്ക് നേരെയൊന്നും നിറയൊഴിച്ചിട്ടില്ലെന്നു അധ്യാപക വിശദീകരിച്ചു. പൊലീസിനെ കണ്ടപ്പോൾ ഓടി മതിൽ ചാടി കടന്നു. നാട്ടുകാർ ചേർന്നാണ് പിടിച്ച് പൊലീസേൽപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios