തൃശ്ശൂർ: അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണൻകുഴിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കണ്ണൻ കുഴി സ്വദേശി ബാബുവിന്റെ പുരയിടത്തിലെ കിണറ്റിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.  

പുലിയുടെ മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.