ഇടുക്കി: വീടിനോട് ചേര്‍ന്നുള്ള മണ്‍തിട്ട ഇടിഞ്ഞ് വീഴുമെന്ന ഭയത്തില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മുരിക്കാശ്ശേരി പെരിയാർവാലി സ്വദേശി മരുതുംകുന്നേൽ ജോഷി - സുനു ദമ്പതികളുടെ മകളാണ് മരിച്ചത്. 

വീടിനോട് ചേർന്നുള്ള മൺതിട്ട ഇടിഞ്ഞ് വീഴാതിരിക്കാൻ വേണ്ടിയായിരുന്നു ഇഷ്ടിക ഉപയോഗിച്ച് ജോഷി 7 അടിയോളം ഉയരത്തിൽ ഭിത്തി നിർമ്മിച്ചത്. ഭിത്തികൾക്കിടയിൽ മണ്ണ് നിറക്കുന്ന ജോലി അവശേഷിച്ചിരുന്നു. ഒന്നര വയസുകാരിയായ പെൺകുട്ടിയെ മുറ്റത്തിരുത്തിയ ശേഷം മണ്ണ് നിറക്കുന്ന ജോലി തുടരുന്നതിനിടയില്‍ ഭിത്തി തര്‍ന്നുവീഴുകയായിരുന്നു. 

അപകടം നടന്നയുടനെ കുട്ടിയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്  വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവുന്നതിനിടയിലാണ് മരണം സംഭവിച്ചത്.