മലപ്പുറം ചങ്ങരംകുളത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾക്ക് കള്ള് വിറ്റ ഷാപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തുഫാൻ പരിശോധനക്കിടെ മദ്യപിച്ച നിലയിൽ പിടികൂടിയ വിദ്യാർഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജീവനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ ഥികള്‍ക്ക് കള്ള് വില്‍പന നടത്തിവന്ന കള്ളു ഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ കടവല്ലൂര്‍ സ്വദേശി കുന്നത്ത് ഞാലില്‍ സജീവി നെ (60) ആണ് ചങ്ങരംകുളം എസ്.ഐ നസി യ എം. സാഹിബ്, എസ്.ഐ ശ്രീലേഷ് എന്നി വരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഓപറേഷന്‍ തുഫാന്‍ പരിശോധനയുടെ ഭാഗമാ യി ചങ്ങരംകുളം പൊലീസ് നടത്തിയ പരിശോധനയിലാണ് കോക്കൂരില്‍നി ന്ന് മദ്യപിച്ച നിലയില്‍ ഒമ്പതോ ളം വിദ്യാര്‍ഥികളെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്ത തോടെയാണ് സമീപത്തെ കള്ളുഷാപ്പില്‍ നിന്ന് കള്ള് കുടി ച്ചതാണെന്നും സ്ഥിരമായി ക ള്ള് കുടിക്കാറുണ്ടെന്നും വിദ്യാ ര്‍ഥികള്‍ മൊഴി നല്‍കിയത്. ഉടനെകള്ളുഷാപ്പി ലെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാള്‍ കു റ്റം സമ്മതിച്ചു. കള്ളുഷാപ്പ് ഉടമക്കെതിരെയും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അ റസ്റ്റിലായ സജീവനെതിരെ ജാമ്യമില്ലാ വകുപ്പ് ചു മത്തിയാണ് പൊലീസ് കേസെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred