മലപ്പുറം കുഴിമണ്ണ എക്കാപറമ്പിലാണ് സംഭവം. റോഡരികിലെ കലുങ്കിലേക്ക് തള്ളിയ കക്കൂസ് മാലിന്യം താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുപറമ്പുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തി. ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്.
മലപ്പുറം: മലപ്പുറം കുഴിമണ്ണയില്‍ രാത്രിയുടെ മറവിൽ ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. മലപ്പുറം കുഴിമണ്ണ എക്കാപറമ്പിലാണ് സംഭവം. ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്.
അരീക്കോട്-കൊണ്ടോട്ടി സംസ്ഥാന പാതയോരത്തെ കുഴിമണ്ണ എക്കാപറമ്പ് താമിളിയിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധരുടെ ക്രൂരത. റോഡരികിലെ കലുങ്കിലേക്ക് തള്ളിയ കക്കൂസ് മാലിന്യം താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുപറമ്പുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. കക്കൂസ് മാലിന്യത്തിന് പുറമെ ആശുപത്രി അവശിഷ്ടങ്ങളും കുട്ടികളുടെ ഡയപ്പറുകളും അടക്കം വൻതോതിൽ ഇവിടെ നിക്ഷേപിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ കൊണ്ടോട്ടി പൊലീസും കുഴിമണ്ണ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് അടിയന്തരമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും, കുറ്റക്കാരെ ഉടൻ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

