ജൈവ കൃഷി ആചാര്യൻ കെ വി ദയാൽ ആണ് ജോജി തോമസിന് ഉപഹാരം കൈമാറിയത്

കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ ഡിപാർട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ് ലേണിങിന്‍റെ ഓർഗാനിക് ഫാമിങ് കോഴ്സിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച ജൈവകർഷകനുള്ള അക്ഷയശ്രീ അവാർഡ് നേടിയ ജോജി തോമസിനുള്ള സ്നേഹോപഹാരം നൽകി. ജൈവ കൃഷി ആചാര്യൻ കെ വി ദയാൽ ആണ് ഉപഹാരം കൈമാറിയത്. തിങ്കളാഴ്ച മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിലായിരുന്നു ചടങ്ങ്. ഡിപാർട്മെന്‍റ് ഹെഡ് ഡോ.കെ എം ബിജുവും ചടങ്ങിൽ പങ്കെടുത്തു.