ഈ ചടങ്ങോടെ ഒരാണ്ട് ദേശത്തിന് ആപത്തുണ്ടാകില്ലെന്നാണ് വിശ്വാസം

തിരൂര്‍: പരമ്പരാഗത പോത്തോട്ട മത്സരം തിരൂര്‍ വടക്കുറമ്പക്കാവ് ക്ഷേത്ര മൈതാനിയില്‍ അരങ്ങേറി. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മപ്പെടുത്തലുമായി നാടിന്റെ ഐശ്വര്യത്തിനും കാര്‍ഷിക അഭിവൃദ്ധിക്കും വേണ്ടി ദൈവങ്ങളെ പ്രീതിപ്പെടുത്തുക എന്ന സങ്കല്‍പ്പത്തിലാണ് പോത്തോട്ട ഉത്സവം അരങ്ങേറിയത്. കര്‍ഷകരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് പരമ്പരാഗതമായി നടത്തുന്ന നാടന്‍ കായിക വിനോദം കൂടിയാണിത്.

മുളംകുന്നത്തുകാവ്, കോലഴി, തിരൂര്‍, പോട്ടോര്‍ തുടങ്ങി വടക്കുറമ്പക്കാവിന് ചുറ്റുമുള്ള നാല് മേഖലകളില്‍ നിന്നുള്ള ദേശക്കാര്‍ പതിവു തെറ്റിക്കാതെ ഇത്തവണയും പോത്തോട്ടത്തിനെത്തി. 41 ദിവസം വ്രതംനോറ്റ് പോത്തിനെ ശുദ്ധി വരുത്തി. തുടര്‍ന്ന് പൂജയും കര്‍മങ്ങളും നടത്തി. 

ഡ്രൈവറില്ലാതെ ഓട്ടോ തിരക്കുള്ള റോഡിലേക്ക് ഉരുണ്ടിറങ്ങി; തടഞ്ഞ് നിർത്തി ദുരന്തം ഒഴിവാക്കിയ മിടുമിടുക്കി ഇതാ...

ചെങ്ങഴിവാലി മുത്തപ്പന്‍ ക്ഷേത്ര കോമരം ടി കെ കുമരന്‍ മുഖ്യ കാര്‍മികനായി. നാല്‌ ദേശക്കാരുടെ പ്രതിനിധികളായി പി വി രാധാക്യഷണന്‍, നരേന്ദ്രന്‍ കളപ്പുരയ്ക്കല്‍, രാജന്‍, വേണുഗോപല്‍, ഒഴിക്കാലത്തറ ഐജിത്ത്, വേണുദാസ്, മൂരയില്‍ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വടക്കുറമ്പക്കാവ് ദേവസ്വം ഭാരാവാഹികളും സന്നിഹിതരായിരുന്നു. മൈതാനത്ത് പോത്തുകല്ലിനു ചുറ്റം ഓടിക്കൊണ്ട് ഒമ്പത് പോത്തുകള്‍ അണിനിരന്നു. കല്ലിനെ ചുറ്റിയാണ് പോത്തുകളും കൂടെയുള്ളവരും ഓടുന്നത്. ഈ ചടങ്ങോടെ ഒരാണ്ട് ദേശത്തിന് ആപത്തുണ്ടാകില്ലെന്നാണ് വിശ്വാസം. കോമരം തുള്ളി വന്ന് ഭക്തരെ അനുഗ്രഹിച്ചു. ഒപ്പം നാടന്‍ കലകളുടെ അവതരണവും നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം