പലരും നിയമം ലംഘിച്ച് കാല്‍നടയായും യാത്ര ചെയ്യുന്നത് തിരക്ക് കൂട്ടുന്നു. അവധി ദിവസങ്ങളില്‍ സെല്‍ഫി എടുക്കാന്‍ നിരവധി പേരാണ് തുരങ്കത്തിലെത്തുന്നത്. 

തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ വന്‍ ഗതാഗത കുരുക്ക്. ഓണനാളുകളില്‍ രണ്ട് രണ്ട് മണിക്കൂറിലേറെയാണ് കുരുക്ക് തുടര്‍ന്നത്. തുരങ്കത്തിലൂടെ യാത്ര ചെയ്യുന്നവര്‍ വാഹനം നിര്‍ത്തിയിട്ട് ഫോട്ടോ എടുക്കുന്നതാണ് കുരുക്കിന് കാരണം. പലരും നിയമം ലംഘിച്ച് കാല്‍നടയായും യാത്ര ചെയ്യുന്നത് തിരക്ക് കൂട്ടുന്നു. അവധി ദിവസങ്ങളില്‍ സെല്‍ഫി എടുക്കാന്‍ നിരവധി പേരാണ് തുരങ്കത്തിലെത്തുന്നത്.

ഏറെക്കാലത്തെ കാത്തിരിപ്പ് ശേഷം ഈ മാസമാണ് കുതിരാന്‍ തുരങ്കങ്ങളിലൊന്ന് തുറന്ന് കൊടുത്തത്. പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ വടക്കഞ്ചേരിയില്‍ ഗതാഗതക്കുരുക്ക് കുറക്കാനാണ് തുരങ്കം നിര്‍മ്മിച്ചത്. ഒരു കിലോമീറ്റര്‍ മാത്രം നീളമുള്ള തുരങ്കത്തില്‍ നിന്ന് പുറത്തുകടക്കാന്‍ മുക്കാല്‍ മണിക്കൂറെടുക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. പാലക്കാട് ഭാഗത്തുനിന്നെത്തിയവര്‍ തുരങ്കം കണ്ട് യുടേണ്‍ എടുത്ത് തിരിച്ചുപോകുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona