യുവാവിനെ ട്രെയിനിടിക്കുന്നത് കണ്ട് ബോധരഹിതനായി കുഴഞ്ഞു വീണ മറ്റൊരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊച്ചി: ആലുവയിൽ റെയില്‍വേ പാലത്തില്‍ വെച്ച് ട്രെയിനിടിച്ച് യുവാവ് മരിച്ചു. കമ്പനിപ്പടി തൊരപ്പ് റെയിൽവേ പാലത്തിൽ വച്ചാണ് ട്രെയിനിടിച്ച് ഫൈസൽ (30) എന്ന യുവാവ് മരിച്ചത്. ഇയാളെ ട്രെയിനിടിക്കുന്നത് കണ്ട് ബോധരഹിതനായി കുഴഞ്ഞു വീണ മറ്റൊരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
