കോഴിക്കോട്: കോഴിക്കോട് തലയാട്ടെ കക്കണഞ്ചേരി ആദിവാസി കോളനിയിൽ 19 വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രോണുവിന്‍റെ മൃതദേഹമാണ് കോളനിക്കടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ രണ്ട് സ്ഥലത്തായി കയറിട്ട് കുടുക്കിയ പാടുകളുണ്ട്. കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.