സാധനങ്ങൾ മാറ്റാൻ നഗരസഭ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് നഗരസഭാധികൃതര്‍ പൊലീസിനൊപ്പം അനധികൃത റിസോര്‍ട്ട് പൊളിച്ച് മാറ്റാനെത്തിയത്. 

കോവളം: കോവളത്തെ അനധികൃത റിസോർട്ട് പൊളിക്കാനുള്ള നഗരസഭയുടെ നീക്കം പാളി. പപ്പുക്കുട്ടി റിസോർട്ടിന്റെ ഉടമയുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി. സാധനങ്ങൾ മാറ്റാൻ നഗരസഭ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് നഗരസഭാധികൃതര്‍ പൊലീസിനൊപ്പം അനധികൃത റിസോര്‍ട്ട് പൊളിച്ച് മാറ്റാനെത്തിയത്. റിസോർട്ടുമയും നഗരസഭ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി, റിസോര്‍ട്ട് പൊളിക്കാതിരിക്കാന്‍ സ്റ്റേ ഉണ്ടെന്നായിരുന്നു റിസോർട്ട് ഉടമയുടെ വാദം.