മലപ്പുറം: പണിപ്പെട്ട് ഹാന്‍ഡ് ലോക്ക് പൊട്ടിച്ചിട്ടും ബൈക്ക് കൊണ്ടുപോകാനാകാതെ കുടുങ്ങി മോഷ്ടാക്കള്‍. മലപ്പുറം മച്ചിങ്ങല്‍ ബൈപ്പാസിലാണ് സംഭവം. കാളികാവ് സ്വദേശി ജുഹൈന്‍ ഖാന്റെ ബൈക്കാണ് ഇന്നലെ രാത്രി മോഷ്ടിക്കാന്‍ ശ്രമിച്ചത്. 

എന്നാല്‍ ബൈക്കിന്റെ ഹാന്‍ഡ് ലോക്ക് പൊട്ടിക്കാന്‍ മാത്രമാണ് ഇവര്‍ക്ക് സാധിച്ചത്. സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമം പാളിയതോടെ സമീപത്ത് തന്നെ ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സമീപത്ത് ഇതിന് മുമ്പും മോഷണം നടന്നിട്ടുണ്ടെന്് നാട്ടുകാര്‍ പറഞ്ഞു. ബൈക്ക് ഉടമ മലപ്പുറം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.