ജിജോയുടെ വീട്ടിലെത്തിയ പ്രതികള്‍ വാക്കുതർക്കത്തിനിടയിൽ അവിടെ കിടന്ന ചുറ്റികയെടുത്തു തലക്കടിക്കുകയായിരുന്നു. 

മാന്നാർ: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍‌ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല ചെറുകോൽ കുറ്റിയാറ കിഴക്കെതിൽ ജിജോ ജോർജിനെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച കേസിലാണ് മാവേലിക്കര വെട്ടിയാർ അരനൂറ്റിമംഗലം മാധവം വീട്ടിൽ കൊപ്പാറ ബിജു എന്നു വിളിക്കുന്ന ബിജു(40), ചെറിയനാട് ചെറുവല്ലൂർ തൊണ്ടലിൽ തെക്കെതിൽ അഷറഫ് (31) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പതിനാറാം തീയതി രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ജിജോയുടെ വീട്ടിലെത്തിയ പ്രതികള്‍ വാക്കുതർക്കത്തിനിടയിൽ അവിടെ കിടന്ന ചുറ്റികയെടുത്തു തലക്കടിക്കുകയായിരുന്നു. മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍. ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ. സുനുമോൻ, സിപിഒ മാരായ വിഷ്ണുപ്രസാദ്, സിദ്ദിഖ് ഉൾ അക്ബർ, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona