Asianet News MalayalamAsianet News Malayalam

ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ പൊഴിയില്‍ വീണ് മുങ്ങിമരിച്ചു

പുലിമുട്ട് നിർമാണം നടക്കുന്നതു കാണാൻ കുട്ടികൾപോയതാകാമെന്നു കരുതുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാർ അറിഞ്ഞത്.

two childrens drown dead at alappuzha omanapuzha
Author
Alappuzha, First Published Sep 18, 2021, 4:51 AM IST

ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പംകളിക്കുന്നതിനിടെയാണ് അപകടമെന്നാണു നിഗമനം. നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണു വൈകിട്ട് 6 മണി കഴിഞ്ഞ് കുട്ടികൾ വീണത്. 

അവിടെ പുലിമുട്ട് നിർമാണം നടക്കുന്നതു കാണാൻ കുട്ടികൾപോയതാകാമെന്നു കരുതുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാർ അറിഞ്ഞത്. വെള്ളത്തിൽനിന്ന്എടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആൻ മരിയ കുവൈത്തിൽ നഴ്സാണ്. നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios