മഞ്ചേരിയിൽ രണ്ട് യുവാക്കളെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി തുറക്കൽ സ്വദേശി റിയാസ് ബാബു, മേലാക്കൽ സ്വദേശി റിയാസ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മലപ്പുറം: മഞ്ചേരിയിൽ രണ്ട് യുവാക്കളെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി തുറക്കൽ സ്വദേശി റിയാസ് ബാബു, മേലാക്കൽ സ്വദേശി റിയാസ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിരവധി കഞ്ചാവ് കേസിലെ പ്രതികളാണിവർ. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. മലപ്പുറത്ത് നിന്ന് ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി. മഞ്ചേരി സിഐ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

