Asianet News MalayalamAsianet News Malayalam

ചാടിപ്പോയി തിരിച്ച് വന്ന കഥയൊക്കെ പറയാൻ കൂട്ടായി! ഹരിയാനയിൽ നിന്ന് രണ്ട് സൂപ്പർ അതിഥികൾ തലസ്ഥാനത്തെത്തി

മുൻപ് തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങ് കൂട്ടിലേക്ക് കയറ്റുന്നതിനിടെ ചാടിപോയത് വലിയ തലവേദന ആയിരുന്നു. മൃഗശാല അധികൃതരെ ശരിക്കും വലച്ച ശേഷമാണ് ഹനുമാൻ കുരങ്ങ് പിടിയിലായത്

Two more pairs of Gray langur were brought to Thiruvananthapuram Zoo btb
Author
First Published Sep 16, 2023, 10:23 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെ കൂടി എത്തിച്ചു. ഹരിയാനയിൽ നിന്നാണ് ശനിയാഴ്ച പുലർച്ചെയാണ് ഇവയെ കൊണ്ടുവന്നത്. മുൻപ് തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങ് കൂട്ടിലേക്ക് കയറ്റുന്നതിനിടെ ചാടിപോയത് വലിയ തലവേദന ആയിരുന്നു. മൃഗശാല അധികൃതരെ ശരിക്കും വലച്ച ശേഷമാണ് ഹനുമാൻ കുരങ്ങ് പിടിയിലായത്. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്നാണ് കുരങ്ങിനെ കിട്ടിയത്.

മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. തിരുപ്പതി സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച ഈ  കുരുങ്ങ് അടക്കമുള്ള പുതിയ അതിഥികളെ തുറന്ന് വിടാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹനുമാൻ കുരങ്ങിനെ തുറന്നുവിട്ടത്. പരീക്ഷണാടിസ്ഥാനത്തിൽ, തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസുള്ള പെൺകുരങ്ങ് ചാടിപ്പോയത്. എന്നാൽ കൂട്ടിലേക്ക് പിന്നീട് തിരികെ വരാൻ കൂട്ടാക്കാതെയിരിക്കുകയായിരുന്നു.

അതേസമയം, തൃശൂര്‍ മൃഗശാലയില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷി മൃഗാദികളെ ഒക്ടോബറോടെ മാറ്റി തുടങ്ങുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.. മൃഗങ്ങളെ മാറ്റുന്നതിനുള്ള കേന്ദ്ര അനുമതി ലഭ്യമായെന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുടെ പുരോഗതിയിലെ സുപ്രധാന നാഴികല്ലാണ് ഈ അനുമതിയെന്നും മന്ത്രി പറഞ്ഞു. 48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗ വര്‍ഗ്ഗജീവികള്‍ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെയാണ് പുത്തൂരിലേക്ക് മാറ്റാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍ നിന്നും ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തത്ത വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികള്‍, ജലപക്ഷികള്‍ എന്നിവയെയും മാറ്റും. ഇങ്ങനെ വിവിധ സ്പീഷിസുകളില്‍ കുറച്ച് എണ്ണങ്ങളെ കൊണ്ടുവന്ന് നിരീക്ഷിച്ച ശേഷം ഒക്ടോബര്‍ അവസാനത്തോടെ ബോണറ്റ് കുരങ്ങുകളില്‍ ആദ്യ ബാച്ചും തിരുവനന്തപുരം നെയ്യാറില്‍ നിന്നും ചീങ്കണ്ണികളെയും കൊണ്ടുവരും.

നവംബര്‍ ഒന്നു മുതല്‍ അംഗസംഖ്യ ഏറ്റവും കൂടുതലുള്ള മാനുകളെ മാറ്റുന്ന നടപടിയും തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം മൃഗശാലയില്‍ നിന്നും പുത്തൂരിലേക്ക് നല്‍കാമെന്ന് തീരുമാനിച്ചിട്ടുള്ള നാല് കാട്ടുപോത്തുകളെ മാറ്റുന്നതിനുള്ള അനുവാദം കൂടി ഇതിനോടകം കേന്ദ്രം മൃഗശാല അതോറിറ്റിയില്‍ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഇവയെയും നവംബര്‍ പകുതിയോടെ പുത്തൂരിലേക്ക് മാറ്റാനാവുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

വേണ്ടി വന്നാൽ വാട്ടര്‍ ബോംബറായി മാറും; 21,935 കോടിയുടെ വൻ ഇടപാട്, ശല്യക്കാരായ അയല്‍ക്കാര്‍ ജാഗ്രതൈ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios