രണ്ടാംപ്രതി കീരിക്കാട് തെക്കും മുറിയിൽ ഇരുമ്പാണി ലക്ഷം വീട്ടിൽ അരുൺ കോശിയെ പൊലീസ് മുൻപേ അറസ്റ്റ് ചെയ്തിരുന്നു...

ആലപ്പുഴ: ഇറച്ചി വ്യാപാരിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ കൂടി പിടിയിലായി. മുതുകുളം സജീന മൻസിൽ ഷാജഹാൻ(34), മുതുകുളം തെക്കുമുറിയിൽ ചിറ്റേഴത്ത് വീട്ടിൽ ശരത് ( ആന ശരത്ത് -32) എന്നിവരാണ് കരീലക്കുളങ്ങര പൊലീസിൻ്റെ പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

ജൂലൈ 8 ന് ആയിരുന്നു കേസിനാസ്പതമായ സംഭവം. സാമ്പത്തിക ഇടപാടിൽ മധ്യസ്ഥത നിൽക്കാൻ തയ്യാറാകാതിരുന്ന ചിങ്ങോലി കൈതവന ലക്ഷം വീട്ടിൽ നവാസ് (44)നെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

ഇതിൽ രണ്ടാംപ്രതി കീരിക്കാട് തെക്കും മുറിയിൽ ഇരുമ്പാണി ലക്ഷം വീട്ടിൽ അരുൺ കോശി (27)യെ പൊലീസ് മുൻപേ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പിടിയിലായ പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തതായും കരിയിലകുളങ്ങര സിഐ എം സുധിലാൽ പറഞ്ഞു