ശരത്തിന്‍റെ കൂട്ടുകാരിക്ക് വിശാഖ് മെസേജ് അയച്ചുവെന്ന വിരോധമാണ് അക്രമത്തില്‍ അവസാനിച്ചത്. 

നേമം: പുന്നമൂട് രക്തേശ്വരി ക്ഷേത്രത്തിന് സമീപത്ത് യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പകലൂര്‍ ശരണ്യ ഭവനില്‍ വിജയകുമാര്‍ മകന്‍ ശരത് (20), പുന്നമൂട് കുഴിയാംവിള പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ കൃഷ്ണപ്രദീപ് (20) എന്നിവരെയാണ് നേമം പൊലീസ് പിടികൂടിയത്. അക്രമണത്തില്‍ ചെങ്കേട് സ്വദേശി വിശാഖിന്‍റെ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശരത്തിന്‍റെ കൂട്ടുകാരിക്ക് വിശാഖ് മെസേജ് അയച്ചുവെന്ന വിരോധമാണ് അക്രമത്തില്‍ അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്തേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ വിശാഖിനെ കരിങ്കല്‍ കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.