ചേർത്തല: സ്കൂൾ - കോളേജ് കേന്ദ്രീകരിച്ച് വില്പനയ്ക്ക് കൊണ്ടുവന്ന രണ്ടു കിലോയോളം കഞ്ചാവുമായി യുവാക്കൾപിടിയിൽ.കോഴിക്കോട് ആനക്കാമ്പോയിൽ മങ്ങാട്ട് പറമ്പിൽ ജാനിസ് ബഷീർ (30), മലപ്പുറം പൂക്കോട്ടൂർ ഉണ്ണിയാടുങ്കൽ നവാസ് അബ്ദുല്ല (36) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 1.765 കിലോഗ്രാംകഞ്ചാവ്പിടിച്ചെടുത്തു.

ഉപയോഗിക്കാൻ വാങ്ങിച്ച കഞ്ചാവുമായി കഴിഞ്ഞ ദിവസം രണ്ട് പേരെ കുത്തിയതോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർക്ക് കഞ്ചാവ് വിറ്റത് ജാനിസും നവാസുമാണെന്ന വിവരത്തെ തുടർന്ന് ആവശ്യക്കാരെന്ന നിലയിൽ പൊലീസ് നടത്തിയ തന്ത്രങ്ങളിലൂടെയാണ് ഇവർ പിടിയിലായത്.

ഡിസ്ട്രിക് ആന്റി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസഫ്) അംഗങ്ങളും മാരാരിക്കുളം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. മലപ്പുറത്തു നിന്നാണ് ഇവർക്ക് കഞ്ചാവ് ലഭിച്ചതെന്നു മൊഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടക്കും.കഴിഞ്ഞ ദിവസം ചന്തിരൂരിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവിനെ ഡാൻസഫ് പിടികൂടിയിരുന്നു.