കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ടു വീട് വീട്ടിറങ്ങിയ പെൺകുട്ടിയെ ആണ് പ്രതികള്‍ നിര്‍ത്തിയിട്ട ബസില്‍ എത്തിച്ച് പീഡിപ്പിച്ചത്.

കോഴിക്കോട്: ചേവായൂരിൽ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കുന്ദമംഗലം സ്വദേശിയായ ഗോപിഷ്‌ മുഹമ്മദ്‌ ഷമീർ എന്നിവരാണ് അറസ്റ്റിലായത്. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ടു വീട് വീട്ടിറങ്ങിയ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതികൾ ചേവായൂർ കൊട്ടാംപറമ്പിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാൻഡിൽ ഇറക്കിവിട്ടു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona