Asianet News MalayalamAsianet News Malayalam

കാറിൽ രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി, രണ്ട് കോടിയുടെ നോട്ടുകെട്ടുകൾ; യുവാക്കൾ പിടിയിൽ

കാറിൽ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയിൽ നിന്ന് സാഹസികമായി പിന്തുടർന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്.

Two youth held with two crore hawala money in Kochi prm
Author
First Published Oct 20, 2023, 9:06 PM IST

കൊച്ചി: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ. ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ, കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറൽ ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 23 വര്‍ഷം തടവും പിഴയും

കാറിൽ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയിൽ നിന്ന് സാഹസികമായി പിന്തുടർന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്. എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.പി ജുവനപ്പടി മഹേഷ്, നർക്കോട്ടിക്ക് സെൽ ഡിവൈ എസ്.പി പി പി ഷംസ്, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്ഐമാരായ റിൻസ്. എം തോമസ്, ജോസി .എം ജോൺസൻ , എ.എസ്.ഐ എം.ജി ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.കെ. മീരാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios