പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപെട്ടു.

കോഴിക്കോട്: കോടഞ്ചേരി ചൂരമുണ്ട പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. കുന്നമംഗലം സ്വദേശികളായ അന്‍സാര്‍ (26), ഐഷ നിംഷില (20 ) എന്നിവരെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപെട്ടു.

പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുകയാണ്. കാണാതായവര്‍ക്കായി അഗ്‌നിശമനസേനയും, പൊലീസും, സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona