ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാക്കൾ. 

കണ്ണൂർ: ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാക്കൾ. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. 

ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പൊലീസും അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ശക്തമായി മഴ പെയ്യുന്നതും കനത്ത വെള്ളവും ഇരുണ്ട കാലാവസ്ഥയും കാരണം ഫയര്‍ഫോഴ്സിന് തിരച്ചില്‍ പ്രതിസന്ധിയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona