ഏറത്ത്:  പത്തനംതിട്ട ഏറത്ത് പഞ്ചായത്തിൽ സി പി എം വിമതയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക്  പിൻതുണച്ച്  യു ഡി എഫ് ഭരണത്തിലെത്തി. സി പി എം അംഗമായ ഷൈലാ റെജിയാണ്  പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ യു ഡി എഫ്  കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ ഷൈല റെജി അടക്കം രണ്ട് സിപിഎം  അംഗങ്ങൾ പിൻതുണച്ചിരുന്നു. 17 അംഗ ഭരണ സമിതിയിൽ 9 പേരുടെ പിൻതുണയോടെയാണ്  ഷൈലാ റെജി പ്രസിഡന്‍റ് ആയത്. എൽ ഡി എഫിന്  7 വോട്ടുകൾ ലഭിച്ചു. ഒരംഗമുള്ള ബി ജെ പി നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.