കൂത്താട്ടുകുളം ന​ഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി.

എറണാകുളം: കൂത്താട്ടുകുളം ന​ഗരസഭയിൽ ഇടതു ഭരണ സമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി. 13 വോട്ടുകൾക്കാണ് യുഡിഎഫ് അവിശ്വാസം പാസ്സായത്. എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സിപിഎം വിമത കലാ രാജു യുഡിഎഫിനാണ് വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ചാണ് കലാ രാജു യുഡിഎഫിന് വോട്ട് നൽകിയത്. തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രം​ഗത്തെത്തി. 

കലാരാജുവിന്റെ വോട്ട് അസാധുവെന്നാണ് ഇവരുടെ ആരോപണം. വരണാധികാരിയെ ഉപരോധിച്ചാണ് കൌണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചത്. അതേ സമയം വോട്ട് അസാധുവല്ലെന്ന് വരണാധികാരി അറിയിച്ചു. ഇതോടെ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരിക്കുകയാണ്. സിപിഎം വിമത കലാ രാജുവും സ്വതന്ത്രനും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായത്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.