പാലാരിവട്ടം ഭാഗത്തുനിന്ന് കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തേക്ക് പോകുന്നതിനായി ഗതാഗതത്തിനായി സമാന്തര റോഡ് നിലവിലില്ല.

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഭാഗങ്ങളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുവെന്നും രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ സമാന്തര റോഡുകളുടെ നിർമാണം നടത്തണമെന്നും ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. നേരത്തെ, കൊച്ചി മെട്രോ എം.ഡി ഉൾപ്പെടെ വിവിധ അധികാരികൾക്ക് കത്തുകൾ നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എം.എൽ.എ പരാതിയിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോൾ പാലാരിവട്ടം ഭാഗത്തുനിന്ന് കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തേക്ക് പോകുന്നതിനായി ഗതാഗതത്തിനായി സമാന്തര റോഡ് നിലവിലില്ല. അതിനാൽ നാഷണൽ ഹൈവേയിലെ ചക്കപ്പറമ്പ് ജംഗ്ഷൻ മുതൽ കാളച്ചാൽ വഴി ഇൻഫോപാർക്ക് വരെയുള്ള സമാന്തര റോഡിന്റെ നിർമാണം പൂർത്തിയാക്കുകയാണെങ്കിൽ ഗതാഗതക്കുരുക്കിന് ഒരു ശാശ്വത പരിഹാരമാകും. റോഡിന്റെ നിർമ്മാണത്തിനായി സർവേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ 2025-26 ബജറ്റിൽ ഈ പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്താൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഉമാ തോമസ് ആവശ്യപ്പെട്ടു.

Asianet News Live