മെക്‌സിക്കന്‍ സ്വദേശിനി ആന്‍ഡ്രിയ ആണ് അപകടത്തില്‍ പെട്ടത്.
തിരുവനന്തപുരം: വര്‍ക്കലയില്‍ തിരയില്‍പ്പെട്ട മെക്‌സിക്കന്‍ സ്വദേശിനി യുവതിയെ രക്ഷപ്പെടുത്തി. രാവിലെ 11.30 മണിയോടെ വര്‍ക്കല തിരുവമ്പാടി ബ്ലാക്ക് ബീച്ചില്‍ നീന്തുമ്പോഴാണ് 28 കാരിയായ യുവതി അപകടത്തില്‍പ്പെട്ടത്. മെക്‌സിക്കന്‍ സ്വദേശിനി ആന്‍ഡ്രിയ ആണ് അപകടത്തില്‍ പെട്ടത്.
200 മീറ്ററോളം കടലിലേക്ക് അകപ്പെട്ട യുവതിയെ ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും സമയോചിതമായി ഇടപെടല്‍ നടത്തി രക്ഷപ്പെടുത്തുകയായിരുന്നു. സ്പീഡ് ബോട്ടില്‍ യുവതിയെ കരയ്ക്ക് എത്തിച്ച ശേഷം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിക്ക് ചെറിയ രീതിയില്‍ മാനസിക പ്രശ്‌നമുള്ളതായി പൊലീസ് പറഞ്ഞു.

