വെള്ളാപ്പള്ളി നടേശന്‍റെ ബഫൂണ്‍ പരാമർശത്തില്‍ പ്രതികരണവുമായി വിഡി സതീശൻ.അദ്ദേഹത്തിന് 90 വയസ്സായെന്നും, തിരിച്ച് പറഞ്ഞതെ ബാക്കിയുണ്ടാകൂ എന്നും മറുപടി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍റെ ബഫൂണ്‍ പരാമർശത്തില്‍ പ്രതികരണവുമായി വിഡി സതീശൻ.അദ്ദേഹത്തിന് 90 വയസ്സായെന്നും, അദ്ദേഹത്തിനെതിരെ ഞാൻ വല്ലതും പറഞ്ഞാൽ അതല്ലേ ബാക്കി ഉണ്ടാവുകയുള്ളൂ, അദ്ദേഹം പറഞ്ഞതൊക്കെ പോകില്ലെ, ഞാൻ പ്രതിപക്ഷ നേതാവായതോടെ തവളയെ പോലെ ചീർത്തെന്ന് വരെ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. പന്നനാണ്, വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചിട്ടുണ്ട്. അപ്പൊ എന്തായാലും കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചു എന്നും വിഡി സതീശൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നും വി ഡി സതീശൻ വെറും ബഫൂൺ ആണ്. കെ സുധാകരനെ സതീശന്‍റെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. കൂടാതെ കേരള രാഷ്ട്രീയത്തിലെ ഒരു ജോക്കറാണ് വിഡി സതീശനെന്നും, ഞങ്ങൾ ചക്കരയും പീരയുമായി നടന്നതല്ലേ, പ്രതിപക്ഷ നേതാവായാൽ ആരോടും എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെന്നാണ് സതീശന്‍റെ തോന്നല്‍. പ്രസംഗ തൊഴിലാളിയായി നടന്നു എന്നല്ലാതെ യഥാർത്ഥ ബുദ്ധിജീവികൾ കോണ്‍ഗ്രസില്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്കുമാറിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

YouTube video player