ഇടുക്കി: കെ.ഡി.എച്ച് വില്ലേജില്‍ ക്രമവിരുദ്ധമായി കൈവശാവകാശ രേഖകള്‍ നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് സംഘം ദേവികുളം വില്ലേജ് ഓഫീസില്‍ പരിശോധനകള്‍ നടത്തി. മൂന്നാറില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ 110 കൈവശ രേഖകള്‍ നല്‍കിയത് ക്രമവിരുദ്ധമായാണെന്ന് കണ്ടെത്തിയിരുന്നു. 

മൂന്നാര്‍, കെ.ഡി.എച്ച് വില്ലേജ് എന്നിവിടങ്ങളിലായിട്ടായിരുന്നു ഇവ നല്‍കിയിരുന്നത്. ഈ രേഖകളിക്കുറിച്ച് വിശദമായ അന്വേഷണമാണ് വിജിലന്‍സ് സംഘം നടത്തിയത്. കൈവശ രേഖ നല്‍കേണ്ടത് തഹസില്‍ദാര്‍ ആണെങ്കിലും ഡെപ്യൂട്ടി തഹസില്‍ദാറും സെക്ടര്‍ ഓഫീസര്‍മാരും ചേര്‍ന്ന് പ്രത്യേക ഫോമില്‍ സര്‍ട്ടിഫിക്കറ്റും എന്‍.ഒ.സി യും നല്‍കിയതായി കണ്ടെത്തി. 

ക്രമവിരുദ്ധമായി നല്‍കിയ എല്ലാ കൈവശാവകാശ രേഖകളും റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു.