Asianet News MalayalamAsianet News Malayalam

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് കോഴി ബലി, 2 പേർ പിടിയിൽ

ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തിൽ കോഴിയെ അറുക്കൽ നിരോധിച്ചിട്ടുണ്ട്. കോഴിയെ അറുക്കാൻ ശ്രമിച്ചത് പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. 

Violation of ban in Kodungallur temple, two arrested
Author
Thrissur, First Published Apr 2, 2022, 3:37 PM IST

തൃശൂർ: കൊടുങ്ങലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. സംഭവത്തിൽ രണ്ട് പോരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എഴോടെയാണ് സംഭവം. ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തിൽ കോഴിയെ അറുക്കൽ നിരോധിച്ചിട്ടുണ്ട്. കോഴിയെ അറുക്കാൻ ശ്രമിച്ചത് പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന്റെ ഭാഗമായാണ് കോഴിയെ ബലിയറുത്തത്. രാവിലെ ഏഴു മണിയോടെയായിരുന്നു രണ്ടു പേര്‍ കോഴിയെ ബലി നല്‍കിയത്. 

ക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല; നിലപാട് മാറ്റി വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ മൻസിയയുടെ നൃത്തവിലക്കിൽ നിലപാട് മയപ്പെടുത്തി വിഎച്ച്പി. ക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല. ക്ഷേത്രാചാരപ്രകാരം അഹിന്ദുക്കൾക്ക് കൂടൽമാണിക്യ ക്ഷേത്രത്തിനകത്ത് കയറാനാകില്ല. ക്ഷേത്രാചാരത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ഭരണസമിതി സമുദായങ്ങൾ തമ്മിലുള്ള ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയാണ് മൻസിയയെ ക്ഷണിച്ചതെന്നും വിഎച്ച്പി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മതപരിവർത്തനം നിരോധിക്കുന്നതിന് സർക്കാർ നിയമനിർമാണം നടത്തണമെന്നും കൊച്ചിയിലെത്തിയ വിഎച്ച്പി രാജ്യാന്തര സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തേ ആവശ്യപ്പെട്ടു. 

കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വി പി മൻസിയക്ക് വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. വിഎച്ച് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനുമാണ് പ്രസ്താവനയിൽ കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നത്. ഇടതു സർക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്പി വിമർശിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ മൻസിയക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. വേണ്ടി വന്നാൽ വിഎച്ച്പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൻസിയക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും ദേവസ്വം ബോർഡിന്റെ നടപടി ദുരൂഹമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരുന്നു.

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്‍റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്. മതവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ പിടിച്ചുനിന്നത്. അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് വിലക്കുകള്‍ മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്. 

അഹിന്ദു ആയതിനാലാണ് കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ മുൻകൂട്ടി പ്രഖ്യാപിച്ച ശേഷം മൻസിയക്ക് അവസരം നിഷേധിച്ചത്. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ പരിപാടി റദ്ദാക്കിയതായി വിളിച്ച് അറിയിച്ചത്. 

വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ്  പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios