Asianet News MalayalamAsianet News Malayalam

കൊടും ചൂടില്‍ വാടാതിരിക്കാന്‍; പൊലീസ് അസോസിയേഷന്‍റെ കൈത്താങ്ങ്

രാവിലെ ഒമ്പതുമണിയാകുമ്പോഴേക്കും ചൂടു കൂടുന്ന ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഉച്ചയാകുമ്പോഴേക്കും വല്ലാതെ തളര്‍ന്നുപോകുന്ന സ്ഥിതിയാണുള്ളത്. തണ്ണിമത്തനും വെള്ളവും ഉള്ളു തണുപ്പിക്കാന്‍ കിട്ടുന്നതു വലിയ ആശ്വാസമാണെന്നു പൊലീസുകാര്‍ പറയുന്നു. കുടിവെള്ള വിതരണോദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര നിര്‍വഹിച്ചു

watermelon distribution kerala police association for traffic police
Author
Trissur, First Published Feb 28, 2019, 4:43 PM IST

തൃശൂര്‍: ചുട്ടുപൊള്ളുന്ന വെയിലില്‍ കുടപോലും ചൂടാന്‍ കഴിയാതെ, തണലത്തേക്കൊന്നു മാറിനില്‍ക്കാന്‍ കഴിയാതെ റോഡില്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന പാവം ട്രാഫിക് പൊലീസുകാരുടെ ദാഹശമനത്തിനു കുടിവെള്ളവും തണ്ണിമത്തനുമായി പൊലീസ് അസോസിയേഷന്‍. തൃശൂര്‍ നഗരത്തിലെ മുപ്പതോളം പോയിന്റുകളില്‍ രാവിലെയും വൈകീട്ടും പൊലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദാഹശമനത്തിനും ചൂടില്‍നിന്നുള്ള രക്ഷയ്ക്കുമുള്ള കുടിവെള്ളവും നാരങ്ങാവെള്ളവും തണ്ണിമത്തനുമടക്കമുള്ളവ എത്തിക്കും.

കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ വെള്ളവും തണ്ണിമത്തനും വിതരണം ചെയ്തിരുന്നു. ചൂടുകാലം കഴിയുംവരെ ഇതു നല്‍കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന തൃശൂര്‍ നഗരത്തിലെ പല ഭാഗത്തും ട്രാഫിക് പൊലീസിനു നടുറോഡില്‍ നിന്നുകൊണ്ടുതന്നെ ഗതാഗതം നിയന്ത്രിക്കേണ്ടതായി വരാറുണ്ട്. കൊടുംചൂടില്‍നിന്ന് രക്ഷനേടാന്‍ പലപ്പോഴും യാതൊരു മാര്‍ഗവും ഇല്ലാത്ത സ്ഥിതിയാണ്. 

രാവിലെ ഒമ്പതുമണിയാകുമ്പോഴേക്കും ചൂടു കൂടുന്ന ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഉച്ചയാകുമ്പോഴേക്കും വല്ലാതെ തളര്‍ന്നുപോകുന്ന സ്ഥിതിയാണുള്ളത്. തണ്ണിമത്തനും വെള്ളവും ഉള്ളു തണുപ്പിക്കാന്‍ കിട്ടുന്നതു വലിയ ആശ്വാസമാണെന്നു പൊലീസുകാര്‍ പറയുന്നു. കുടിവെള്ള വിതരണോദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര നിര്‍വഹിച്ചു.

Follow Us:
Download App:
  • android
  • ios