ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതിനെതിരെ കസ്റ്റംസ് നടത്തുന്ന രാജ്യവ്യാപക റെയ്ഡാണ് ഓപ്പറേഷൻ നുംഖോര്‍.   നികുതി വെട്ടിച്ച് വ്യാജരേഖകളിലൂടെ വാഹനങ്ങൾ കടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്. 

കൊച്ചി: ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യ വ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുകയാണ്. ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിലാണ് പ്രമുഖ വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും വീടുകളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തുന്നത്. എന്താണ് ഈ നുംഖോര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വാര്‍ത്ത പുറത്തുവന്നതിന് ശേഷം നിരവധി പേരാണ് ഗുഗിളിനോടൊക്കെ നുംഖോറിനെ കുറിച്ച് ചോദിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഓപ്പറേഷൻ നുംഖോറിലെ നുംഖോറിന് ഭൂട്ടാനീസ് ഭാഷയിൽ 'വാഹനം' എന്നാണ് അർത്ഥം വരുന്നത്. ഭൂട്ടാനിൽ നിന്ന് ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങാൻ നുംഖോര്‍ എന്ന പേരിൽ ഒരു ഓൺലൈൻ വെബ്സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഗിളിൽ നുംഖോര്‍ എന്ന സെര്‍ച്ച് ചെയ്താൽ ആദ്യ റിസൾട്ടും ഈ സൈറ്റ് തന്നെയാകും. എന്തായും നുംഖോര്‍ എന്നത് എന്താണെന്ന് അധികം അന്വേഷിക്കണ്ട, അതിന് സിംപിളായി വാഹനം എന്ന് മാത്രമാണ് അര്‍ത്ഥം. അതൊരു ഭൂട്ടാനീസ് പ്രയോഗമാണെന്നതും ഓര്‍ത്തുവയ്ക്കാം.

എന്താണ് ഓപ്പറേഷൻ നുംഖോർ?

നൂറിലധികം വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്തതായി കസ്റ്റംസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ഉൾപ്പെടെ മുപ്പതോളം സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇന്ത്യൻ നിയമം അനുസരിച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 10 മുതൽ 15 വരെ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. കണ്ടെത്തുന്ന അനധികൃത വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്നും, രേഖകൾ ഹാജരാക്കാൻ കഴിയാത്ത ഉടമകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.