Asianet News MalayalamAsianet News Malayalam

മുഖം മിനുക്കി ഇരവികുളം, ദേശിയോദ്യാനം വീണ്ടും തുറക്കുമ്പോള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് പുതുമകൾ

ആര്‍ച്ചും ബോര്‍ഡും എല്ലാം തടി ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പ്രസവ സീസണിനായി അടച്ചിട്ട ഇരവികുളം ദേശിയ ഉദ്യാനം ഏപ്രില്‍ ഒന്നിനാണ് തുറക്കുന്നത്...

When Iravikulam and the National Park reopen, novelties waiting for the visitors
Author
Idukki, First Published Mar 24, 2021, 10:21 AM IST

ഇടുക്കി: ഇരവികുളം ദേശിയ ഉദ്യാനം വീണ്ടും തുറക്കുമ്പോള്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത് പുതുമോടിയോടെ ഇരവികുളം ദേശിയ ഉദ്യാനത്തിന് പുതിയ കവാടം ഒരുങ്ങുകയാണ്. മൂന്നാര്‍ ഉടുമല്‍പ്പേട്ട റോഡിലെ ടിക്കറ്റ് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മരത്തടിയില്‍ നിര്‍മ്മിച്ച കവാടം. 
പെരിയവരയില്‍ നിന്ന മുറിച്ച റെഡ്ഗം ഇനത്തില്‍പ്പെട്ട മരങ്ങളുടെ തടി ഉപയോഗിച്ചാണ് കവാടം നിര്‍മ്മിക്കുന്നത്.

ആര്‍ച്ചും ബോര്‍ഡും എല്ലാം തടി ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പ്രസവ സീസണിനായി അടച്ചിട്ട ഇരവികുളം ദേശിയ ഉദ്യാനം ഏപ്രില്‍ ഒന്നിനാണ് തുറക്കുന്നത്. വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31ന് വരയാട് ദിനം ആഘോഷിക്കുന്നുണ്ട്. ഇരവികുളം രാജമല വന്യ ജീവി സങ്കേതം നിലവില്‍ വന്നത് മാര്‍ച്ച് 31നായതിനാലാണ് അന്ന് വരയാട് ദിനമായി ആഘോഷിക്കുന്നതെന്ന് താര്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ എം.ജെ. ബാബു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios