അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയായ അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസാണ് പിടിയിലായത്. പൊലീസിനെ കണ്ട് രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു.

കൊല്ലം: ചിതറയിൽ രണ്ടര കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയായ അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസാണ് പിടിയിലായത്. പൊലീസിനെ കണ്ട് രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു.

ചിതറ കിഴക്കുംഭാഗം പരുത്തിവിളയിലെ വിപിൻ ദാസിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപനയ്ക്കായി കവറുകളിൽ കഞ്ചാവ് നിറയ്ക്കുന്നതിനിടെ ഡാൻസാഫ് സംഘം എത്തുകയായിരുന്നു. രണ്ടര കിലോയിൽ അധികം കഞ്ചാവ് പിടിച്ചെടുത്തു. അറസ്റ്റിലായ അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസ് അഞ്ചോളം കഞ്ചാവ് കേസിൽ പ്രതിയാണ്. പൊലീസിനെ കണ്ട് കൂട്ടുപ്രതികളായ അലി, അനസ് എന്നിവർ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

പ്രതികളുടെ രണ്ട് ഇരുചക്ര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട അലിയെ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്ത കഞ്ചാവിന്‍റെ അളവ് കുറവായിരുന്നതിനാൽ ഇയാൾക്ക് ജാമ്യം കിട്ടി. 

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിൽ നിന്ന് പിടിച്ചത് 40 കിലോയോളം, കച്ചവടം നടത്തിയിരുന്നവരിൽ ദമ്പതികളും

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം