Asianet News MalayalamAsianet News Malayalam

സ്വീകരിക്കുന്നതിനിടയിൽ എൻസിസി കേഡറ്റിൻ്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടി; സംഭവം മഞ്ചേരിയിൽ നവകേരള സദസിനിടെ

അസ്വസ്ഥനായ മുഖ്യമന്ത്രി കണ്ണട ഊരി അൽപ നേരം തൂവാല കൊണ്ട് കണ്ണ് തുടച്ച ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്. മലപ്പുറം ജില്ലയിലായിരുന്നു ഇന്ന് നവകേരള സദസ് നടന്നത്.

While receiving the Chief Minister, the NCC cadet's hand hit the Chief Minister's eye in mancheri fvv
Author
First Published Nov 29, 2023, 9:46 PM IST

മലപ്പുറം: മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനിടയിൽ എൻസിസി കേഡറ്റിൻ്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടി. മലപ്പുറം മഞ്ചേരി മണ്ഡലത്തിലെ നവകേരള സദസിനിടെയാണ് സംഭവം. എൻസിസി കേഡറ്റ് സ്വീകരിക്കുന്നതിനിടെ കൈ വീശിയപ്പോൾ കണ്ണിൽ ഇടിക്കുകയായിരുന്നു. അസ്വസ്ഥനായ മുഖ്യമന്ത്രി കണ്ണട ഊരി അൽപ നേരം തൂവാല കൊണ്ട് കണ്ണ് തുടച്ച ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്. മലപ്പുറം ജില്ലയിലായിരുന്നു ഇന്ന് നവകേരള സദസ് നടന്നത്.

അതിനിടെ, കണ്ണൂരില്‍ നവകേരള യാത്രക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി രം​ഗത്തെത്തി. പ്രതിഷേധമാകാമെന്നും എന്നാല്‍, ബസിന് മുന്നില്‍ ചാടി ജീവഹാനി വരുത്തരുതെന്നും അത് തടയുന്നത് മാതൃകാപരമെന്നും കൊണ്ടോട്ടി മണ്ഡലത്തില്‍ നടന്ന നവകേരള സദസില്‍ പിണറായി വിജയന്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് നടപടിയില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കൊല്ലത്തെ കുട്ടിയെ തട്ടിക്കൊണ്ടുപോയവ‍ര്‍ ഇപ്പോഴും കാണാമറയത്ത്, ഇരുട്ടിൽ തപ്പി പൊലീസ്

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കരുത് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരം. എന്നാല്‍, ബസിന്‍റെ മുന്നിൽ ചാടി ജീവഹാനി വരുത്തരുത്. അത് തടയുന്നത് മാതൃകാപരം. എന്നെ കരിങ്കൊടി കാണിച്ചവരെ ഞാൻ കൈവീശി കാണിച്ചു- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിൽ നടന്നത് സർവതല സ്പർശിയായ വികസനമാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ വലിയ മാറ്റം സംഭവിച്ചവെന്നും പ്രതിപക്ഷത്തിന് വിമർശനം ഉണ്ടെങ്കിൽ വേദിയിൽ തന്നെ ഉന്നയിക്കാമായിരുന്നു. അതിനുള്ള അവസരമാണ് ഇല്ലാതാക്കിയത്. എല്ലാ കക്ഷികളും കേരളത്തിന്‍റെ ആവശ്യം ഉന്നയിക്കാനാണ് ഉദ്ദേശിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. 

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios