ആനയ്ക്ക് മദപ്പാടിന്‍റെ ലക്ഷണമുണ്ടെന്നും ഇത് വഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം നല്‍കി.

തൃശ്ശൂര്‍: അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞെടുത്തത് കാട്ടാന. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു സംഭവം. മറഞ്ഞിരുന്ന ആന പെട്ടന്ന് ബസിന് നേരേ പാഞ്ഞടുക്കുകയായിരുന്നു. 15 മിനിറ്റോളം നേരെ ആന റോഡിൽ തന്നെ തുടർന്നു. വനം വകുപ്പ് സ്ഥലത്തെത്തിയാണ് ആനയെ കാട് കയറ്റിയത്. ആനയ്ക്ക് മദപ്പാടിന്‍റെ ലക്ഷണമുണ്ടെന്നും ഇത് വഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം നല്‍കി.