നിലമ്പൂര്‍:  മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ കവളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. റബ്ബർ തോട്ടം തൊഴിലാളി ഉമ്മുകുൽസുവിനാണ്  പരിക്കേറ്റത്. 

ആനയുടെ കുത്തേറ്റ്  സാരമായി പരിക്കേറ്റ ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം പതിവായിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നെല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.