രാത്രി ഒമ്പത് മണിയോടെ കടയടച്ച് വീട്ടിലേക്ക് പോകുംവഴി ഇദ്ദേഹം ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പാട്ടവയല്‍ കാരക്കുനി ബാലകൃഷ്ണന്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ബാലകൃഷ്ണനെ ആന ആക്രമിച്ചത്. പാട്ടവയല്‍ ടൗണിലെ ഒരു കടയിലാണ് ബാലകൃഷ്ണന്‍ ജോലി ചെയ്യുന്നത്. രാത്രി ഒമ്പത് മണിയോടെ കടയടച്ച് വീട്ടിലേക്ക് പോകുംവഴി ഇദ്ദേഹം ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ആദ്യം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം വൈത്തിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രാധ. മക്കളില്ല.