എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചുവെങ്കിലും  ഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്. 

കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂരിൽ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടിൽ കുണ്ടംകണ്ടത്തിൽ വീട്ടിൽ സുരഭി (38) വയസ് ആണ് മരിച്ചത്. ഈ മാസം 16 ന് സുരഭി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്. 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്കാരം നടത്തി. വിദ്യാർഥികളായ അർച്ചിത്, അഭിഷേക് എന്നിവർ മക്കളാണ്. സംഭവത്തിൽ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

Read More : മുണ്ടേരിയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 7 വയസുകാരിയുടെ രോഗാവസ്ഥയറിഞ്ഞു, ഹൃദ്യം പദ്ധതി വഴി അടിയന്തര ശസ്ത്രക്രിയ

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)