നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വ്യൂ പോയിന്‍റിലെ സംരക്ഷണഭിത്തിയിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും ചുരം സംരക്ഷണ പ്രവര്‍ത്തകരും പൊലിസും ചേര്‍ന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

കോഴിക്കോട്: നിയന്ത്രണം വിട്ട ജീപ്പ് താമരശേരി ചുരം വ്യൂ പോയിന്‍റിന്‍റെ സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിനി മരിച്ചു. പടിഞ്ഞാറത്തറ ചാലില്‍ അയ്യൂബിന്‍റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു. പടിഞ്ഞാറത്തറയില്‍ നിന്ന് താമരശേരി പൂനൂരിലെ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. 

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വ്യൂ പോയിന്‍റിലെ സംരക്ഷണഭിത്തിയിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും ചുരം സംരക്ഷണ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജീപ്പ് സംരക്ഷണ ഭിത്തിയിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍പ്പെട്ട ജീപ്പ് ലക്കിടി പൊലിസ് ഔട്ടപോസ്റ്റിലേക്ക് മാറ്റി.