മൃതദേഹം പാളത്തിൽ നിന്ന് നീക്കാൻ താമസിച്ചതിനാൽ പതിനൊന്നുമണിയോടെ ഇതുവഴി കടന്നുപോകേണ്ടിയിരുന്ന ചെന്നൈ,മാഗ്ലൂരു എഗ്മോർ എക്‍സ്‍പ്രസ് ഇരുപതുമിനിറ്റോളം പയ്യോളി സ്റ്റഷനിൽ പിടിച്ചിട്ടു.

കോഴിക്കോട് : പയ്യോളിയിൽ ഗുഡ്‍സ്‍ ട്രെയിന്‍ തട്ടി യുവതിമരിച്ചു. തുറയൂർ പാലച്ചുവട് മീത്തലെപനോളി കണാരന്‍റെയും, ശാന്തയുടെയും മകൾ ഷിനി(36)യാണ് മരിച്ചത്. പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് (തിങ്കളാഴ്ച) രാവിലെ 10.10 ഓടെയാണ് അപകടം. 

മൃതദേഹം പാളത്തിൽ നിന്ന് നീക്കാൻ താമസിച്ചതിനാൽ പതിനൊന്നുമണിയോടെ ഇതുവഴി കടന്നുപോകേണ്ടിയിരുന്ന ചെന്നൈ,മാഗ്ലൂരു എഗ്മോർ എക്‍സ്‍പ്രസ് ഇരുപതുമിനിറ്റോളം പയ്യോളി സ്റ്റഷനിൽ പിടിച്ചിട്ടു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിക്കോടി സ്വദേശി ബാബുവാണ് ഷിനിയുടെ ഭർത്താവ്.