അങ്കമാലി: ദേശീയ പാതയിൽ അങ്കമാലി എളവൂർകവലയിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരി മരിച്ചു. കൊരട്ടി കോനൂർ പൂമുള്ളി വീട്ടിൽ ലീല (55) വയസ്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. 
മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.