Asianet News MalayalamAsianet News Malayalam

ബസിൽ ഛർദ്ദിച്ച യുവതിയെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചു; ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട് തന്നെ തുടപ്പിക്കുകയായിരുന്നു.

woman who vomited on the bus cleaned herself up; Human Rights Commission to take action against employees
Author
First Published May 22, 2024, 3:43 PM IST

കോട്ടയം: സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ.ടി.ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നാണ് സംഭവം. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്.

Read More... വസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; 4 സ്ത്രീകളടക്കം 6 പേര്‍ കരിപ്പൂരില്‍ പിടിയില്‍

കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട് തന്നെ തുടപ്പിക്കുകയായിരുന്നു. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപടിയെടുത്ത ശേഷം ആർ.ടി.ഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Asianet News Live  

Latest Videos
Follow Us:
Download App:
  • android
  • ios