കൊച്ചി: മൂന്നുമാസം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴി രണ്ടരക്കിലോ സ്വർണം കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്.

വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നാണ് മൂന്നുമാസം മുമ്പ് സ്വർണം കണ്ടെടുത്തത്. എന്നാൽ ആരാണ് ഇവിടെ സ്വർണം കൊണ്ടുവെച്ചതെന്ന് വ്യക്തമായിരുന്നില്ല. സ്വർണക്കടത്തിലെ ഇടനിലക്കാരിയായ ശ്രീലക്ഷ്മി പിന്നീട് ദുബായിലേക്ക് കടന്നു. അവിടെനിന്ന് തിരിച്ചുവരുമ്പോഴാണ് നെടുമ്പാശേരിയിൽ വെച്ച് യുവതിയെ പിടികൂടിയത്.