മലപ്പുറം: മലപ്പുറത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. എടവണ്ണക്കടുത്ത് കണ്ടാരപറ്റയിലാണ് സംഭവം. സീതമ്മ എന്ന വീട്ടമ്മയ്ക്കാണ് കൈക്ക് പരിക്കേറ്റത്.

സീതമ്മയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുപറമ്പിൽ നിന്ന് കിട്ടിയ പൊതി അഴിച്ചു നോക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സീതമ്മ പറഞ്ഞു.