നിലവിൽ ധരിക്കുന്ന വെള്ള നിറത്തിലുളള വസ്ത്രത്തിന് പകരം നെൈറ്റിയോ ചുരിദാറോ ആയേക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാരുടെ യൂണിഫോം വസത്രത്തിൽ മാറ്റങ്ങൾക്ക് സാധ്യത. ജയിൽ വകുപ്പാണ് ചീഫ് സെക്രട്ടറിക്ക് ഈ നി‍ർദ്ദേശങ്ങൾ സമർപ്പിച്ചത്. 

നിലവിൽ ധരിക്കുന്ന വെള്ള നിറത്തിലുളള വസ്ത്രത്തിന് പകരം നെൈറ്റിയോ ചുരിദാറോ ആയേക്കും. ജയിലിലെ ജോലികൾ, ജയിലിന് പുറത്തുള്ള ജോലികൾ എന്നിവ ചെയ്യുന്നവ‍ർക്ക് ട്രാക്സ്യൂട്ടോ ടീഷ‍ട്ടോ നൽകുന്നതും ആലോചനയിലാണ്. 

നിലവിൽആവശ്യമെങ്കിൽ സ്ത്രീ തടവുകാ‍ർക്ക് സാരിയും ബ്ലൗസും ധരിക്കാനും അനുമതി നൽകുന്നുണ്ട്. അതേസമയം പുരുഷ തടവുകാരുടെ യൂണിഫോം പരിഷ്കരിക്കുന്നത് ആലോചനയിലില്ല. തടവുകാരുടെ പ്രതിഫലം വ‍ർദ്ധിപ്പിക്കുന്നതടക്കമുള്ള ശുപാർശകളും ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച വിഷൻ 2030 രൂപരേഖയിലുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona